Book : MANJAVEYIL MARANANGAL
Author: BENYAMIN
Category : Novel, Rush Hours
ISBN : 9788126432196
Binding : Normal
Publishing Date : 28-09-2024
Publisher : DC BOOKS
Edition : 38
Number of pages : 440
Language : Malayalam
MANJAVEYIL MARANANGAL By : BENYAMIN
₹499.00 Original price was: ₹499.00.₹479.00Current price is: ₹479.00.
Book Summary
മഞ്ഞവെയിൽ മരണങ്ങൾ….. പേരു പോലെ തന്നെ നിഗൂഢത നിറഞ്ഞ ഒരു സൃഷ്ടിയാണ് മഞ്ഞവയിൽ മരണങ്ങൾ.ബെന്യാമിന്റെ തൂൂലികയിൽ പിറന്ന മറ്റൊരു അത്ഭുതം. നോവലിന്റെ തുടക്കം മുതൽ തന്നെ നമ്മിൽ ആകാംഷ ഉണരും..അന്ത്രപ്പേർ എന്ന ഒരു എഴുത്തുകാരനെ അയാൾ അയച്ച ഒരു സന്ദേശം വെച്ച അന്വേഷിച്ച ഇറങ്ങുകയാണ് നോവലിസ്റ്റ് ബെന്യാമിൻ. ആ അന്വേഷണത്തിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. നോവലിന്റെ ഭൂരിഭാഗം സംഭവ വികസങ്ങളും നടക്കുന്നത്ഡീഗോ ഗാർഷ്യ എന്ന ദ്വീപിലാണ്, അന്ത്രപ്പേറിന്റെ നാട്. കഥയുടെ ഉള്ളിലെ കഥയിലേക്ക് അവിടുന്ന് നമ്മൾ അറിയാതെ തന്നെ എത്തിപ്പെടുന്നു. കഥാപാത്രങ്ങളുടെ വികാരങ്ങൾ അതിന്റെ തീക്ഷ്ണതയിൽ നമുക്കും അനുഭവപ്പെടുന്നു. മനസ്സ് നോവുന്ന ഒരുപാട് സന്ദർഭങ്ങൾ നോവലിൽ ഉണ്ട്. വായിച്ചു അവസാനിപ്പിക്കാതെ പുസ്തകം മടക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ വായനക്കാരെ എത്തിക്കുന്ന ഒരു മായാജാലം ഈ എഴുത്തിൽ ഉണ്ട്. വായിച്ച അവസാനികുമ്പോഴും തീർന്നു എന്ന ഒരു തോന്നൽ ഉണ്ടാവുന്നില്ല. കഥാപാത്രങ്ങൾ മനസിൽ നിന്നും ഇറങ്ങി പോവുന്നില്ല.മേൽവിനും അന്ത്രപ്പേറും സെന്തിലും അനിതയും ഡീഗോ ഗാർഷ്യയും ഒക്കെ നമുക്ക് പ്രിയപ്പെട്ടതായി മാറുകയാണ്
1 in stock
Reviews
There are no reviews yet.